റോഡിൽ മദ്യപിച്ച് നൃത്തംചെയ്തയാൾ അറസ്​റ്റിൽ

പയ്യന്നൂർ: മദ്യലഹരിയിൽ നടുറോഡിൽ നൃത്തംചെയ്ത് അപകടം വരുത്തിയയാൾ അറസ്റ്റിൽ. എടാട്ട് സ്വദേശി കൂത്തൂർ വീട്ടിൽ ശശി (50) യെയാണ് പയ്യന്നൂർ എസ്.ഐ ശ്രീജിത് കെടേരി അറസ്റ്റ് ചെയ്തത്. അപകടത്തിനിരയായവർ പരാതി നൽകാത്തതിനാൽ മാധ്യമ വാർത്തകളും നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പരിഗണിച്ച പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മദ്യപിച്ച് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ആശ്രയ മെഡിക്കൽ ഷോപ്പിന് മുന്നിൽ മെയിൻ പാതയിലാണ് ഇയാൾ നൃത്തച്ചുവടുകളുമായി അപകടം സൃഷ്ടിച്ചത്. പിന്നിൽനിന്ന് വന്ന ബൈക്കിൽ ഇയാളുടെ കൈതട്ടി യാത്രക്കാർ മറിഞ്ഞുവീഴുകയായിരുന്നു. യാത്രക്കാരായ വാടിപ്പുറത്തെ കെ. സാബു, ഭാര്യ സിന്ധു എന്നിവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.