ഐ.ആർ.സി.ടി.സി ഇടിക്കറ്റിന്​ നിരക്ക്​ കൂടാൻ സാധ്യത

ന്യൂഡൽഹി: ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) വഴി വാങ്ങുന്ന റെയിൽേവ ടിക്കറ്റുകൾക്ക് (ഇടിക്കറ്റ്) നിരക്ക് കൂടാൻ സാഹചര്യമൊരുങ്ങി. നേരത്തേ ഒഴിവാക്കിയ സേവന നിരക്ക് വീണ്ടും ഏർപ്പെടുത്താനാണ് നീക്കം. മൂന്നുവർഷം മുമ്പാണ് സേവന നിരക്ക് ഒഴിവാക്കിയത്. നോൺ എ.സി ടിക്കറ്റിന് 20 രൂപയും എ.സി ടിക്കറ്റിന് 40 രൂപയുമാണ് സർവിസ് നിരക്ക് ഇൗടാക്കിയിരുന്നത്. ഇത് ഒഴിവാക്കിയതുവഴി 201617 സാമ്പത്തിക വർഷത്തിൽ ഇടിക്കറ്റ് വിൽപനയിൽ 26 ശതമാനം വരുമാന നഷ്ടം ഉണ്ടായതായി െഎ.ആർ.സി.ടി.സി ചൂണ്ടിക്കാട്ടി. പഴയ നിരക്ക് നിലനിർത്തുമോ പുതിയ നിരക്ക് പ്രഖ്യാപിക്കുമോ എന്നത് വൈകാതെ അറിയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.