മരം മുറിച്ചുമാറ്റുന്നതിനിടയിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച്​ രണ്ടു യുവാക്കൾക്ക് പരിക്ക്

പാനൂർ: റോഡിൽ വീണ മരം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റുന്നതിനിടയിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി രണ്ടു യുവാക്കൾക്ക് പരിക്ക്. മേക്കുന്ന്--പാനൂർ റോഡിൽ വ്യാഴാഴ്ച വൈകീട്ട് ഏഴരയോടുകൂടിയാണ് സംഭവം. സഹോദരങ്ങളായ കടവത്തൂർ കുറുക്കൻമൂലയിൽ സുഹാസൻ (49), സുലേഷൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. റോഡിന് കുറുകെവീണ മരം മുറിച്ചുമാറ്റുന്നതിനിടക്കാണ് പാനൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറി ഇരച്ചുകയറിയത്. കടവത്തൂരിൽനിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരം മുറിഞ്ഞുവീണതിനാൽ റോഡിലെ ബ്ലോക്കിൽപെടുകയായിരുന്നു. ഇരുവരെയും തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ചിതറി ഓടിയതിനാലാണ് വൻ ദുരന്തം വഴിമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.