കാറ്റിലും മഴയിലും ഉലഞ്ഞ്​ തലശ്ശേരി; വ്യാപക നാശം, 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തലശ്ശേരി: കാറ്റിലും മഴയിലും തലശ്ശേരി മേഖലയിൽ വ്യാപക നാശം. 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുന്നോൽ ലിമിറ്റ് സ്റ്റോപ്പിൽ 13ഓളം കുടുംബങ്ങൾ ശക്തമായ കടലേറ്റത്തിൽ ദുരിതം അനുഭവിക്കുകയാണ്. ബുധനാഴ്ച രാത്രിയുണ്ടായ കടലേറ്റത്തിൽ തീരത്തുണ്ടായിരുന്ന മരം കടപുഴകി എ.സി. സുബൈദയുടെ വീടിന് മുകളിലേക്ക് വീണ് വീടിൻെറ മേൽക്കൂര ഭാഗികമായി തകർന്നു. തീരപ്രദേശത്തും കടൽക്ഷോഭം ശക്തമാണ്. തീരപ്രദേശത്തുള്ളവർ അതിജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂ മാഹിയിലും പട്ടാനൂരും തൃപ്രങ്ങോട്ടൂരും ഓരോ വീടുകൾ പൂർണമായും തകർന്നു. പട്ടാനൂർ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആയിപ്പുഴ ജി.യു.പി സ്കൂളിലാണ് ഇവരെ പാർപ്പിച്ചത്. പലരും കുടുംബവീടുകളിലേക്ക് മടങ്ങി. എരഞ്ഞോളി അഞ്ചരക്കണ്ടി പുഴകൾ കവിഞ്ഞൊഴുകി തലശ്ശേരി മേഖലയിൽ കാറ്റും മഴയും തുടരുയാണ്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതർ. കടലേറ്റവും കനത്ത മഴയും കാറ്റും കാരണം തീരപ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. പാലിശ്ശേരി, മട്ടാബ്രാം പ്രിയദർശിനി പാർക്ക്, തലായ്, പെട്ടിപ്പാലം കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. പല സ്ഥലങ്ങളിലും കടൽഭിത്തി വേണ്ടത്ര രീതിയിൽ ഉയർത്താത്തത് കാരണം വീടുകളിൽ വെള്ളം കയറുന്നതും പതിവാണ്. ഈ ഭാഗങ്ങളിൽ പുലിമുട്ട് കെട്ടണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്. വർഷാവർഷം കടൽക്ഷോഭം ഉണ്ടാവുമ്പോൾ അധികൃതർ വന്ന് പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.