മാഹി മത്സ്യബന്ധന തുറമുഖപ്രവൃത്തി ഈയാഴ്ച തുടങ്ങും

മാഹി: മേഖലയിൽ മുടങ്ങിക്കിടന്ന പദ്ധതികൾക്ക് ജീവൻ വെക്കുന്നു. മാഹി മത്സ്യബന്ധന തുറമുഖ നിര്‍മാണപ്രവൃത്തി ഈ ആഴ്ച തുടങ്ങും. ഇതുസംബന്ധിച്ച് കരാറുകാരായ മാര്‍ഗിന് മാഹി പൊതുമരാമത്ത്‌ വകുപ്പ് നിര്‍ദേശം നല്‍കി. കൂടാതെ, മാഹി ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള ട്രോമകെയര്‍ കെട്ടിടനിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് കരാറുകാരുമായി 10ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചര്‍ച്ചനടത്തും. മുണ്ടോക്ക് ബുലുവാര്‍ റോഡ് നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടി 13ന് പൂര്‍ത്തിയാവും. മാഹി പുഴയോര നടപ്പാതയുടെ അവസാനഘട്ട നിര്‍മാണവും തുടങ്ങി. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് ഈവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സി.പി.എം നടത്തിയ പുതുച്ചേരി നിയമസഭ മാര്‍ച്ചിനെ തുടര്‍ന്ന് ഡോ. വി. രാമചന്ദ്രന്‍ എം.എൽ.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മുടങ്ങിയ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.