വട്ടോളി പാലം നിർമാണം അവസാനഘട്ടത്തിൽ

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളിയിൽ നിർമിക്കുന്ന സമാന്തര പാലത്തിൻെറ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. പത്തുമാസം മുമ്പ് നിർമാണം തുടങ്ങിയ പാലം കാലാവധിക്കു മുേമ്പ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാരൻ. ഒമ്പത് ബീമുകളിൽ എട്ടിൻെറയും നിർമാണം പൂർത്തിയായി. നാല് സ്ലാബുകളിലൊന്നിൻെറ കോൺക്രീറ്റ് പ്രവൃത്തിയും അടുത്തദിവസം പൂർത്തിയാകും. മറ്റു സ്ലാബുകൾ നിർമിക്കാനുള്ള പ്രവൃത്തിയും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ചിറ്റാരിപ്പറമ്പ് ടൗണിൽനിന്ന് മാലൂർ, ഇടുമ്പ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് കണ്ണവം പുഴയിലെ വട്ടോളിയിൽ പുതിയ പാലം നിർമിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന ചെറിയപാലം അപകടാവസ്ഥയിലായതിനെ തുടർന്നായിരുന്നു സമാന്തര പാലത്തിൻെറ നിർമാണം. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഇ.പി. ജയരാജൻ ഇടപെട്ടാണ് പാലത്തിന് നാലുകോടി രൂപ അനുവദിച്ചത്. പാലക്കാട് ആസ്ഥാനമായ ജി.പി കൺസ്ട്രക്ഷൻ കമ്പനിയാണ് ഒന്നരവർഷ കാലാവധിയിൽ നിർമാണ ചുമതല ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.