കോൺഗ്രസ് ഓഫിസ് സന്ദർശിച്ചു

കൂത്തുപറമ്പ്: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയലിൽ അക്രമത്തിനിരയായ കോൺഗ്രസ് ഓഫിസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പൊന്നമ്പത്ത് ചന്ദ്രൻ, സത്യൻ നരവൂർ, ഡി.സി.സി അംഗം സി.വി. പ്രീതൻ, മണ്ഡലം പ്രസിഡൻറ് രജീഷ് മാറോളി, സുധാകരൻ നീർവേലി, എം.വി. ലത എന്നിവരും ഡി.സി.സി പ്രസിഡൻറിനോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.