ശുചിത്വ മഹൽ കാമ്പയിൻ

തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശുചിത്വ മഹൽ ജില്ലതല കാമ്പയിൻ ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ ചമ്പാട് ഖാദി സാദിഖ് ഫൈസി ഇർഫാനി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി പി. അബ്ദുൽ റസാഖ് എൻജിനീയർ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് ജില്ല കമ്മിറ്റി മെംബർ പ്രഫ. എ.പി. സുബൈർ രചിച്ച കാമ്പയിൻ കൈപ്പുസ്തകം സംസ്ഥാന വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ ചമ്പാട് മഹൽ കമ്മിറ്റി പ്രസിഡൻറ് പി.കെ. കാദർ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. മോഹനൻ, ബി.ടി. കുഞ്ഞു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. സക്കരിയ സ്വാഗതവും എ.കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.