ലഫ്​റ്റ്നൻറ്​ ഗവർണറും 107 അംഗ നിയമസഭയും ഉള്ള കേന്ദ്ര ഭരണപ്രദേശം

ലഫ്റ്റ്നൻറ് ഗവർണറും 107 അംഗ നിയമസഭയും ഉള്ള കേന്ദ്ര ഭരണപ്രദേശം ന്യൂഡൽഹി: കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അ വതരിപ്പിച്ച ബിൽ പ്രകാരം, കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിൽ ഇനി ഒരു ലഫ്റ്റനൻറ് ഗവർണറും 107 അംഗങ്ങൾ അടങ്ങിയ ഒരു നിയമസഭയും ഉണ്ടാകും. മണ്ഡല പുനരേകീകരണം നടത്തി 107 എന്നത് 114 ആക്കുെമന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച 'ജമ്മുകശ്മീർ പുനഃസംഘടന ബിൽ 2019'ൽ പറയുന്നു. ലഡാക്ക് മേഖലയിൽനിന്നുള്ള നാലെണ്ണം ഉൾപ്പെെട 87 സീറ്റുകളാണ് നിലവിൽ ജമ്മുകശ്മീർ നിയമസഭയുടേത്. എന്നാൽ, ലഡാക്ക് ഇനി മുതൽ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായിരിക്കും. ലഡാക്കിൽ കാർഗിൽ, ലേ എന്നീ ജില്ലകളുണ്ടായിരിക്കും. നിയമസഭാംഗങ്ങളുടെ 10 ശതമാനത്തിൽ കൂടുതൽ അല്ലാത്ത അംഗങ്ങളുള്ള മന്ത്രിസഭയാകും ഉണ്ടാവുക. ഇതിൻെറ തലവനായ മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ ലഫ്റ്റ്നൻറ് ഗവർണറെ സഹായിക്കുകയും ഉപദേശം നൽകുകയും ചെയ്യും. നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പട്ടികജാതിവർഗ സംവരണവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.