ഇന്ദിര ഗാന്ധി മന്ദിരത്തിന് നേരെ ആക്രമണം

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയലിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള . ഗ്രിൽസിൻെറ പൂട്ടുത കർത്ത് അകത്തുകടന്ന് അഞ്ചോളം ഫൈബർ കസേരകൾ, നാലു ഫൈബർ സ്റ്റൂളുകൾ, കേരം ബോർഡ് എന്നിവ തകർത്തു. 15 വർഷം മുമ്പ് സ്ഥാപിതമായ ഓഫിസിനുനേരെ മൂന്നു വർഷം മുമ്പും ആക്രമണം നടന്നിരുന്നു. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഓഫിസിൽ സ്ഥാപിച്ച ബോർഡുകളും നശിപ്പിക്കപ്പെട്ടിരുന്നു. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് പി. കുഞ്ഞിക്കണ്ണൻ പരാതി നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.