പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന് വിമുക്തഭടൻ

തലശ്ശേരി: പൊലീസിൽനിന്ന് നീതി കിട്ടുന്നില്ലെന്ന പരാതിയുമായി വിമുക്തഭടൻ. എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് കുടുംബസമേതം താമസിക്കുന്ന കടവിങ്കൽ ഹൗസിൽ കെ. മോഹനനാണ് (68) ഒന്നരവർഷം മുമ്പുണ്ടായ അക്രമക്കേസിൽ ധർമടം പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പട്ടാളത്തിൽനിന്ന് വിരമിച്ച ശേഷം വീട്ടിനടുത്ത് ചെറിയ രീതിയിൽ പലചരക്ക് കച്ചവടം നടത്തിവരുകയാണ് ഇദ്ദേഹം. 2017 നവംബർ 25 നാണ് പരാതിക്കാധാരമായ സംഭവം. രാത്രി ഏഴിന് കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടയിൽ വഴിയിൽ തടഞ്ഞു നിർത്തി മൂന്ന് പേർ മുഖത്ത് മുളക് പൊടി വിതറി മോഹനനെ ആക്രമിക്കുകയും കൈയിലുണ്ടായ 18,000 രൂപ തട്ടിയെടുക്കുകയുമുണ്ടായി. പ്രസ്തുത കേസിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത ധർമടം പൊലീസ് ഇതുവരെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ല. വിഷയത്തിൽ സംസ്ഥാന ഗവർണരുടെ ഓഫിസ് ഇടപെട്ടതിന് ശേഷമാണ് കേസിനെപറ്റി പൊലീസിൽനിന്ന് വിവരങ്ങൾ ലഭിച്ചതുതന്നെ. ഇതിൽ പിന്നീട് സ്വത്ത് തർക്കത്തിലും തനിക്കെതിരായ നിലപാടാണ് ധർമടം പൊലീസ് സ്വീകരിച്ചതെന്ന് മോഹനൻ പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുന്നതിനാലാണ് സി.പി.എം പ്രവർത്തകരായ പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതെന്ന് കോൺഗ്രസ് അനുഭാവിയായ മോഹനൻ ആരോപിച്ചു. അക്രമക്കേസിൽ ഒന്നാം പ്രതിയായ എരഞ്ഞോളി സ്വദേശി സജിൻ എന്നയാളെ ധർമടം പൊലീസ് 2017 ഡിസംബർ 26ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പിന്നീട് മറ്റു നടപടികളുണ്ടായില്ല. തൻെറ കടയുടെ പരിസരത്ത് രാത്രികാലങ്ങളിൽ മദ്യപാനം അസഹനീയമാണെന്നും ഇത് എതിർക്കുന്നതിനാൽ നാട്ടിൽ താൻ ഒറ്റെപ്പട്ട അവസ്ഥയിലാണെന്നും നാട്ടിൽ ആരും സഹായിക്കാനില്ലാത്തതിനാൽ മകളുടെ വിവാഹ കാര്യത്തിൽപോലും പ്രയാസപ്പെടുകയാണെന്നും മോഹനൻ പറഞ്ഞു. 2,............................... പ്രഭാഷണം ഇന്ന് തലശ്ശേരി: മെയിൻ സ്ട്രീം ബുക്സ് ഫോറത്തി‍ൻെറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പ്രസ്ഫോറം ഹാളിൽ പ്രഭാഷണം സംഘടിപ്പിക്കും. നിരൂപകൻ എസ്.എസ്. ശ്രീകുമാർ സഞ്ജയൻ കലാസപര്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.