ജൈവവൈവിധ്യ കാർഷിക പഠന ക്ലാസ്​

പെരിങ്ങത്തൂർ: കരിയാട് ഹരിത ഫാർമേഴ്സ് ക്ലബിൻെറ നേതൃത്വത്തിൽ കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ ജൈവ വൈവിധ്യ പഠന ക്ലാസ് നടത്തി. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. പി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൃഷി ശാസ്ത്രജ്ഞൻ എം.കെ.പി. മാവിലായി കർഷകർക്കായി ക്ലാസടുത്തു. കൃഷി ഓഫിസർ ഷീന സംസാരിച്ചു. പി.പി. ദാമോദരൻ സ്വാഗതവും പി.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് തെങ്ങിൻതൈ, കവുങ്ങിൻതൈ, വാഴക്കന്ന്, മറ്റ് ഫലവൃക്ഷത്തൈകളുടെ പ്രദർശനവും വിതരണവും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.