ഉറൂസെ ഉപ്പാവ സംഘാടകസമിതി രൂപവത്​കരിച്ചു

കൂത്തുപറമ്പ്: വേങ്ങാട് 11-ാമത് . ആഗസ്റ്റ് 23, 24, 25 തീയതികളിലാണ് വിവിധ പരിപാടികളോടെ ഉറൂസെ ഉപ്പാവ നടക്കുക. ആത്മീയപ്രഭാ ഷണം, ചന്ദനക്കുട ഘോഷയാത്ര, സൂഫി സമ്മേളനം, മതസൗഹാര്‍ദ സമ്മേളനം, വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ ആദരിക്കല്‍, വിവിധ ദര്‍ഗയിലെ സൂഫിവര്യന്മാരെ ആനയിക്കല്‍ തുടങ്ങിയവ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ --------ജാനഷീനെ---------- ഉപ്പാവ മസീഹ സത്താര്‍ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുൽ അസീസ് ഹാജി, കെ.ടി.എം. സാലിഹ്, പി.വി. റഊഫ്, വി.പി. ഷംസീര്‍, ബാദുഷ പാനൂര്‍ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി ജാനഷീനെ ഉപ്പാവ മസീഹ സത്താര്‍ ഷാ ഖാദിരി, മുറത്ത് ഖാദിരി ബംഗളൂരു, സി.കെ. കയബ് ഖാദിരി (രക്ഷാധികാരികൾ), എ.ടി. അബ്ദുൽ അസീസ് ഹാജി (ചെയ), കെ.ടി.എം. സാലിഹ്, മുഹമ്മദലി മാസ്റ്റര്‍ കോഴിക്കോട്, ഇബ്രാഹീം തൂവ്വക്കുന്ന്, പ്രദീപന്‍ തൈക്കണ്ടി, മധു വേങ്ങാട്, ഷമീര്‍ തങ്ങള്‍ കണ്ണൂര്‍ (വൈസ് ചെയ), പി.വി. റഊഫ് (ജന. കണ്‍), സുകുമാരന്‍ ബംഗളൂരു, ഹംസ തലശ്ശേരി, വി.പി. ഷംസീര്‍, എസ്.എ. അലി കാസര്‍കോട്, ലത്തീഫ് ഗുരുക്കള്‍ വേങ്ങര, അബ്ദുല്ല കോഴിക്കോട്, സനോജ് നെല്യാടന്‍ (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.