കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൽ റഹൂഫ് എന്ന കട്ട റഊഫാണ് (29) ക ൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളംകേട്ട് ആളുകൾ എത്തുേമ്പാഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. ദേഹമാസകലം െവട്ടേറ്റ് രക്തത്തിൽ കുളിച്ച റഊഫിനെ പൊലീസ് എത്തി നടാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2016ൽ എസ്.ഡി.പി.െഎ പ്രവർത്തകൻ െഎറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. മയക്കുമരുന്ന് കടത്തുൾപ്പെടെ നിരവധി കേസിലും റഊഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.