മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം --കെ.എസ്.ടി.സി കൂത്തുപറമ്പ്: അധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ആശുപത്രികളെകൂടി ഉൾപ്പെടുത്തണമെന്നും ചികിത്സക്ക് ലഭിക്കുന്ന സാമ്പത്തികസഹായത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സൻെറർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് എൻ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഹരീഷ് കടവത്തൂർ, സെക്രട്ടറി ടി.സി. സുധാകരൻ, ഒ. മോഹനൻ, വി.പി. സഞ്ജീവൻ, പി. ജയപ്രകാശ്, വി. ഷൈനി, കെ.പി. പ്രമോദ്, പി.പി. രാഗേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.