കഞ്ചാവ്​ കടത്ത്​; പ്രതിയെ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി

പാനൂർ: വാഹന പരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കഞ്ചാവ് വിൽപനയെക്കുറിച് ചും ഉറവിടത്തെക്കുറിച്ചും അറിയാനായി കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് പാനൂർ പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് കൈമാറിയത്. ആറു കിലോഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കുറുമാത്തൂരിലെ ചെക്കൻറകത്ത് അബ്ദുൽ ജാഫറാണ് (46) കഴിഞ്ഞദിവസം പൊലീസ് പിടിയിലായത്. മാക്കൂൽപീടികയിൽ പൊലീസ് വാഹന പരിശോധന നടത്തവെയാണ് പിടിയിലായത്. കൂത്തുപറമ്പ് ഭാഗത്തുനിന്ന് കാറിൽ വരവെ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പോയ പൊലീസ് വള്ളങ്ങാട് പെട്രോൾ പമ്പിനടുത്തുനിന്ന്് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറിൻെറ മുൻഭാഗത്തും പിൻസീറ്റിനടിയിലും ഒളിപ്പിച്ചനിലയിൽ ആറു പാക്കറ്റ് കഞ്ചാവ് പിടികൂടിയത്. നേരത്തേ ഇയാൾ 16 കിലോ കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പ് പൊലീസിൻെറ പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.