കെ.എസ്.ടി.പി റോഡിൽ കോറിഡോർ പദ്ധതി നടപ്പാക്കും പയ്യന്നൂർ: റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയുന്നത ിനും സുരക്ഷിത ഡ്രൈവിങ്ങിനെ കുറിച്ചും കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. പിലാത്തറയിൽ ജില്ല കലക്ടർ ടി.വി. സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി അധ്യക്ഷത വഹിച്ചു. ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ സി.പി. ബാബുരാജ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ റോഡപകടങ്ങൾ ഏറിവരുന്ന പശ്ചാത്തലത്തിലാണ് ടി.വി.രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന യോഗതീരുമാനപ്രകാരം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പഴയങ്ങാടി, ചെറുകുന്ന് തറ, ഇരിണാവ്, പാപ്പിനിശ്ശേരി ഹാജി റോഡ് എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക ട്രോമാ വളൻറിയർ സംഘങ്ങൾ ഒരോയിടത്തും രൂപവത്കരിക്കും. വിദ്യാർഥികൾക്കിടയിൽ പ്രത്യേക റോഡ് സുരക്ഷാ കാമ്പയിനും നടത്തും. പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പി. കുഞ്ഞിക്കണ്ണൻ, കെ. വനജ, പരിയാരം സി.ഐ ബാബുരാജ്, പി.പി. ദാമോദരൻ, എം.പി. ഉണ്ണികൃഷ്ണൻ, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു .സംഘാടക സമിതി കൺവീനർ എം.വി. രാജീവൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എം. ഹരിദാസ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി സേഫ്റ്റി കോറിഡോര്‍ പദ്ധതി നടപ്പാക്കും. ഇതിന് 1.8 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാറ്റ്പാക് നടത്തിയ പഠനത്തിൻെറ അടിസ്ഥാനത്തില്‍ തയാറാക്കിയ 1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിയായിരിക്കും ഇവിടെ നടപ്പാക്കുക. സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റര്‍ വരുന്ന കെ.എസ്.ടി.പി റോഡില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന എ.എന്‍.പി.ആര്‍ കാമറകള്‍ക്കു പുറമെ, 30ലേറെ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.