ഭിത്തി തകർന്ന് തോട് ഗതിമാറിയൊഴുകി; വീടുകൾ അപകടഭീഷണിയിൽ

ഗെയിൽ പൈപ്പ് ലൈൻ പയ്യന്നൂർ: ഗെയിൽ വാതക പൈപ്പിനുവേണ്ടി ഭിത്തി തകർത്ത തോട് ഗതി മാറിയൊഴുകിയതിനെ തുടർന്ന് കടന്നപ ്പള്ളിയിൽ മൂന്നു വീടുകൾ വെള്ളപ്പൊക്കഭീഷണിയിൽ. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ തുമ്പോട്ട കണിച്ചാട്ട് പ്രദേശത്തെ വീടുകളിലാണ് വെള്ളം കയറിയത്. ഗെയിൽ പൈപ്പ് ലൈനിനുവേണ്ടി തോടിൻെറ ഇരുഭാഗത്തും പൊളിച്ചുമാറ്റിയിരുന്നു. ഇത് പുനഃസ്ഥാപിച്ചുവെങ്കിലും കെട്ടിയ കല്ല് ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് കാരണം. കല്ലും മറ്റും തോട്ടിൽ വീണതോടെ വെള്ളമൊഴുക്കിന് വിഘാതമാവുകയും തോട് ഗതിമാറി ഒഴുകുകയായിരുന്നു. ഈ ഭാഗങ്ങളിൽ താമസിക്കുന്ന പാണച്ചിറമ്മൽ ശാന്ത, സി.കെ. ഗീത, പി.കെ. സരോജിനി എന്നിവരുടെ വീടിൻെറ തറവരെ വെള്ളം കയറിയനിലയിലാണ്. മഴ കൂടുന്നപക്ഷം മാറിത്താമസിക്കേണ്ട സ്ഥിതിയാണ്. ഭീതിയോടെയാണ് ഇവർ താമസിക്കുന്നത്. വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ വീടുകൾക്ക് ബലക്ഷയം വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രദേശത്തെ വൈദ്യുതിത്തൂണും അപകട ഭീഷണിയിലായി. ഇടിഞ്ഞുവീണ കല്ലും മണ്ണും എടുത്തുമാറ്റാനുള്ള നടപടി എത്രയുംപെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. നേരത്തെ തോട് പുനർനിർമിക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് പുനർനിർമിച്ചുവെങ്കിലും മഴകൂടിയതോടെ തകർന്നുവീഴുകയായിരുന്നു. നിർമാണത്തിലെ അപാകതയാണ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.