നിക്ഷേപ തട്ടിപ്പ്: മൻസൂർ ഖാൻ എൻഫോഴ്സ്മൻെറ് കസ്റ്റഡിയിൽ •കേസ് രാഷ്ട്രീയവത്കരിക്കാൻ നീക്കം നടക്കുന്നതായി ആര ോപണം സ്വന്തം ലേഖകൻ ബംഗളൂരു: കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ 'ഐ മോണിറ്ററി അഡ്വൈസറി' (ഐ.എം.എ) എം.ഡിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദ് മൻസൂർ ഖാനെ ജൂലൈ 23വരെ എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റിൻെറ കസ്റ്റഡിയിൽ വിട്ടുനൽകി കോടതി. ശനിയാഴ്ച ബംഗളൂരുവിലെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായുള്ള പ്രത്യേക കോടതിയിൽ (പി.എം.എൽ.എ) ഹാജരാക്കിയ മൻസൂർ ഖാനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മൻെറ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. ദുബൈയിൽനിന്നു വെള്ളിയാഴ്ച പുലർച്ച 1.50ഒാടെ ഡൽഹിയിലെത്തിയ മുഹമ്മദ് മൻസൂർ ഖാനെ വിമാനത്താവളത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഡൽഹിയിലെ ഡ്യൂട്ടി മജിസ്ട്രേറ്റ് ഹർജീത്ത് സിങ് ജസ്പാലിൻെറ വസതിയിൽനിന്ന് ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി ശനിയാഴ്ച രാവിലെയോടെ ബംഗളൂരു ശാന്തിനഗറിലെ എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് ഒാഫിസിലെത്തിച്ചു. മൻസൂർ ഖാനെ ഇന്ത്യയിലെത്തിക്കാൻ നീക്കം മുഴുവൻ നടത്തിയ കർണാടക പ്രത്യേക അന്വേഷണ സംഘത്തെ നോക്കുകുത്തിയാക്കിയാണ് എൻഫോഴ്സ്മൻെറ് കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ആരോപണവിധേയരായ കേസിൽ മൻസൂർ ഖാൻെറ അറസ്റ്റ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൻെറ ഭാഗമായാണ് എസ്.ഐ.ടിയെ മറികടന്ന് എൻഫോഴ്സ്മൻെറിൻെറ ഇടപെടലെന്നാണ് ആരോപണം. രാജി നൽകിയ വിമത എം.എൽ.എ റോഷൻ െബയ്ഗ് ഉൾപ്പെടെ ആരോപണവിധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.