വനിത പൊലീസി​െൻറ ജാഗ്രത; നഷ്​ടപ്പെട്ട സ്വർണം തിരിച്ചുകിട്ടി

വനിത പൊലീസിൻെറ ജാഗ്രത; നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടി പയ്യന്നൂർ: ഡ്യൂട്ടിയില്ലാതിരുന്നിട്ടുകൂടി വനിത പെ ാലീസിൻെറ ഭാഗത്തുനിന്നുണ്ടായ സന്ദർഭോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട രണ്ടു പവനോളം തൂക്കം വരുന്ന ബ്രേസ്ലറ്റ് തിരിച്ചുകിട്ടി. കഴിഞ്ഞ 13ന്‌ പടന്ന കാവുംതല സ്വദേശിനി തസ്ലീമയുടെ സ്വർണ ബ്രേസ്ലെറ്റാണ് കാസർകോട് ടൗൺ സ്റ്റേഷനിലെ ഓമന എന്ന വനിത പൊലീസിൻെറ ഇടപെടൽമൂലം തിരിച്ചുകിട്ടിയത്. പയ്യന്നൂർ എൽ.ഐ.സി ജങ്ഷനിൽ ബസ് കാത്തിരിക്കുന്നതിനിടയിലാണ് തസ്ലീമയുടെ സ്വർണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണം മറ്റൊരാൾ എടുത്ത് പോക്കറ്റിലിടുന്നത് കണ്ടപ്പോൾ ഓമന ഇടപെടുകയും ബ്രേസ്ലെറ്റ് വാങ്ങി പയ്യന്നൂർ പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്നാണ് ഉടമയെ കണ്ടെത്തിയത്. ബ്രേസ്ലെറ്റ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ഉടമക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.