വനിത സംരംഭകത്വ ശിൽപശാല

മാഹി: അഴിയൂർ പഞ്ചായത്തിൽ ഉത്തരവാദിത്ത ടൂറിസം സംഘടിപ്പിച്ചു. ടൂറിസം മേഖലയിൽ ഗ്രാമീണ സ്ത്രീകളുടെ വരുമാന വർധനവിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ വിവിധ മേഖലയിൽ സംരംഭകരാകാൻ താൽപര്യമുള്ള സ്ത്രീകൾക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിൽ നിലവിൽ ഒളവണ്ണ, കടലുണ്ടി, തലക്കളത്തൂർ എന്നീ പഞ്ചായത്തുകളിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്താൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഭക്ഷണ നിർമാണം, വിത്തുപേന, പേപ്പർ ബാഗ് നിർമാണം, ഹോം സ്റ്റേ പദ്ധതി, കമ്യൂണിറ്റി ടൂർ ഗൈഡ്, സഞ്ചരിക്കുന്ന ഭക്ഷണശാല, എംബ്രോയ്ഡറി, കാർഷിക മേഖലയിൽ ഉൽപന്നങ്ങളുടെ നിർമാണം എന്നീ മേഖലയിൽ സംരംഭം ആരംഭിക്കാൻ സ്ത്രീകൾ മുന്നോട്ടുവന്നു. കുടുംബശ്രീ വഴി സബ്സിഡി ലഭ്യമാക്കും. ശിൽപശാല അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റീന രയരോത്ത്, വി.പി. ജയൻ, ശ്രീജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഉത്തരവാദിത്ത ടൂറിസം കോഴിക്കോട് ജില്ല കോഒാഡിനേറ്റർ ശ്രീകല, ബ്ലോക്ക് കോഒാഡിനേറ്റർ ദിവ്യ, കൺസൾട്ടൻറ് അനിത, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ ചേരാനും വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 9249977075. mahe- tourism അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഉത്തരവാദിത്വ ടുറിസം പദ്ധതി സംരഭകത്വ ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.