തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രച്ചിറ പുനരുദ്ധരിക്കുന്നു

തളിപ്പറമ്പ്: പ്രസിദ്ധമായ . ഞായറാഴ്ച രാവിലെ 10ന് ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി പ്രവൃ ത്തി ഉദ്ഘാടനം നിർവഹിക്കുമെന്ന് സേവാസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ഘട്ടങ്ങളിലായി ഒന്നേകാൽ കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾ. ആദ്യഘട്ടമായി ചിറയിലെ ചളി മുഴുവനായി നീക്കം ചെയ്യുകയും ചിറയിൽ സോപ്പ്, എണ്ണ ഷാംപൂ എന്നിവ ഉപയോഗിക്കുന്നത് നിർത്തലാക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ പൊട്ടിയ പടവുകളും ഇടിഞ്ഞുതാഴ്ന്ന ഭിത്തികളും പുനർനിർമിക്കും. മൂന്നാം ഘട്ടത്തിൽ ചുറ്റുമതിലും സൗന്ദര്യവത്കരണവും നടക്കും. ഭക്തജനങ്ങളുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങളാണ് ശ്രീകൃഷ്ണ സേവാസമിതി നടപ്പിലാക്കുന്നത്. ഇതിനുമുമ്പ് 1983ലാണ് ചിറ ശുചീകരിച്ചത്. 14ന് രാവിലെ 10ന് ചിറയുടെ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ക്ഷേത്രച്ചിറ നവീകരണ ഫണ്ട് ഏറ്റുവാങ്ങുമെന്ന് ഭാരവാഹികളായ എ. അശോക് കുമാർ, പ്രഫ. എം.പി. ലക്ഷ്മണൻ, പി.വി. പ്രകാശൻ, എം. നാരായണൻ നമ്പൂതിരി, കെ. രാജീവൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.