അള്ളാംകുളത്തിനും ശാപമോക്ഷം

കൈയേറ്റവും മാലിന്യനിക്ഷേപവും കാരണം ആരും തിരിഞ്ഞുനോക്കാത്ത കുളമാണ് നഗരസഭ വീെണ്ടടുത്തിരിക്കുന്നത് തളിപ്പറമ ്പ്: ഒടുവിൽ കരിമ്പം . നാശത്തിൻെറ വക്കിലെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളം തളിപ്പറമ്പ് നഗരസഭ മുന്‍കൈയെടുത്താണ് നവീകരിച്ചത്. കരിമ്പം പ്രദേശത്തിൻെറ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഈ കുളം കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. കൈയേറ്റവും മാലിന്യനിക്ഷേപവും കാരണം ആരും തിരിഞ്ഞുനോക്കാത്ത കുളമാണ് നഗരസഭ വീെണ്ടടുത്തിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിൻെറയും വാര്‍ഡ് കൗണ്‍സിലര്‍ സി. മുഹമ്മദ് സിറാജിൻെറയും പ്രത്യേക താല്‍പര്യപ്രകാരമാണ് 20 ലക്ഷം രൂപ കുളം നവീകരണത്തിനായി അനുവദിച്ചത്. എല്ലാഭാഗത്തുനിന്നും കുളത്തിലേക്കിറങ്ങാന്‍ കല്‍പടവുകള്‍ പണിതതോടൊപ്പം കുളക്കരയില്‍തന്നെ സാംസ്‌കാരികനിലയവും നിർമിച്ചിട്ടുണ്ട്. പ്രഭാത-സായാഹ്ന സവാരിക്ക് വേണ്ടി കുളത്തിന് ചുറ്റും ഇൻറര്‍ലോക്ക് പാകി വാക് വേയും ഒരുക്കാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമെ ചുറ്റുമതിലും വൈദ്യുതിവിളക്കുകളും കുളത്തിന് ചുറ്റിലും ഒരുക്കുന്നുണ്ട്. കുളം നവീകരിച്ചതോടെ നിത്യേന ദൂരസ്ഥലങ്ങളില്‍നിന്നുപോലും നീന്തല്‍ പരിശീലനത്തിനും കുളിക്കാനുമായി ആളുകള്‍ എത്തിച്ചേരാൻ തുടങ്ങി. ഓണക്കാലത്ത് ആഘോഷപൂര്‍വം കുളവും സാംസ്‌കാരിക നിലയവും ഉദ്ഘാടനംചെയ്യാനുള്ള ഒരുക്കത്തിലാണ് നഗരസഭ അധികൃതർ. ഇതോടൊപ്പം വിപുലമായ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.