പാചകശാല ഉദ്ഘാടനം

പയ്യന്നൂർ: ആലക്കാട് നാരായണൻ നായർ സ്മാരക യു.പി സ്കൂളിൽ സി. കൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസനനിധിയിൽ നിന്നനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചെയ്തു. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ എം. ഭാസ്കരൻ യു.എസ്.എസ് വിജയികളെ അനുമോദിച്ചു. സി.വി. ശോഭന, സി. രമേശൻ, കെ.വി. സുരേഷ് ബാബു, കെ. ഹരീന്ദ്രൻ നമ്പ്യാർ, പി.വി. സുരേന്ദ്രൻ, കെ.പി. രാഘവൻ, കെ. സുരേശൻ, സി.കെ. പ്രീത, എ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ടി. ഗീത സ്വാഗതവും എ.വി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.