സംഘാടകസമിതി രൂപവത്​കരണം

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര അർബുദ നിയന്ത്രിത പരിപാ ടിയായ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണയോഗം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ അധ്യക്ഷതവഹിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി ഭാരവാഹി ടി.എം. ദിലീപ്കുമാർ ക്ലാസെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ലഹിജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫിസർ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.