തലശ്ശേരി: ധർമടം ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ദിവ്യ ചെള്ളത്ത് വിജയിച്ചു. ദിവ്യ ചെള്ളത്തിന ് 474 വോട്ടുകൾ ലഭിച്ചു. എതിർസ്ഥാനാർഥിയായ കോൺഗ്രസിലെ പി.കെ. ശശിധരെനക്കാൾ 56 േവാട്ടിൻെറ ഭൂരിപക്ഷത്തിലാണ് ദിവ്യ ജയം കരസ്ഥമാക്കിയത്. ശക്തമായ ത്രികോണ മത്സരത്തിൽ കോൺഗ്രസിലെ പി.കെ. ശശിധരന് 418 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ലോക് താന്ത്രിക് ജനതാദളിലെ കൊക്കോടൻ ലക്ഷ്മണന് 264 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ആകെയുള്ള 1306 വോട്ടർമാരിൽ 1156 േപരാണ് വോട്ട് രേഖപ്പെടുത്തിയത്. ധർമടം ഗ്രാമപഞ്ചായത്തിൽ നിലവിൽ 12 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് നാലും ബി.ജെ.പിക്ക് ഒന്നും അംഗമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ബി.ജെ.പി നേടിയിരുന്നു. വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ സാധിച്ചത് ബി.ജെ.പി അണികളിൽ ആവേശമുണർത്തി. ദിവ്യയുടെ വിജയത്തോടെ പഞ്ചായത്തിൽ ബി.ജെ.പിക്ക് രണ്ട് സീറ്റുകളായി. ബി.ജെ.പിയിലെ ഗോപീകൃഷ്ണൻ മാസ്റ്റർ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപെതരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷെത്തക്കാൾ കുറവായിരുന്നു ദിവ്യക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.