കഞ്ചാവ്​: മൂന്നുപേർ അറസ്​റ്റിൽ

മാഹി: പുഴയോരനടപ്പാതയിൽ കഞ്ചാവ് വലിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി വലിയപള്ളിയിൽ ഹൗസിൽ ഹനീഫ (50), ഇടുക്കി സ്വദേശി മതാസിൽ രഞ്ജിത്ത് (27), പത്തനംതിട്ട ചെറുപുഴ തുണ്ടിയിൽ മനോജ്കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് ചെറുപാക്കറ്റിൽ സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു. മൂവരും കോഴിക്കോട് ഹോട്ടലിൽ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. രാത്രി 7.30ന് മാഹി എസ്.ഐ ഇളങ്കോ, എ.എസ്.ഐ സുനിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മൂവരെയും മാഹി കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.