ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി കമ്പ്യൂട്ടർവത്​കരിക്കുന്നു

ഇരിക്കൂർ: രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം നടത്തുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി സമ ്പൂർണ കമ്പ്യൂട്ടർവത്കരണം നടത്താൻ സ്കീം െലവൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സോഫ്റ്റ് വെയർ തയാറാക്കി വരുകയാണ്. ഇതോടെ ബില്ലിങ് ഉൾപ്പെടെ എല്ലാ സൗകര്യവും ഇതിൽ ലഭ്യമാക്കും. പ്രസിഡൻറ് അബ്ദുസ്സലാം ഇരിക്കൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. മാമു പദ്ധതി വിശദീകരിച്ചു. ടി.പി. മഹമൂദ്, വി.സി. ജുനൈർ, ടി.പി. ഭാസ്കരൻ, ശ്രീനിവാസൻ, കെ. ലിനീഷ്, കെ.ആർ. ശബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.