മുനിസിപ്പൽ ഓഫിസ്​ ധർണ

മാഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനശബ്ദം മാഹിയും ചേർന്ന് മാഹി നഗരസഭ കാര്യാലയ ത്തിന് മുന്നിൽ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചിന് ധർണ നടത്തും. രൂക്ഷമായ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണുക, നഗരസഭ പുതുതായി ഏർപ്പെടുത്തിയ വേസ്റ്റ്ലാൻഡ് ടാക്സ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും യൂസേഴ്സ് ഫീസ് ഈടാക്കിയിട്ടും യഥാസമയം മാലിന്യങ്ങൾ വീടുകളിലെത്തി നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ചുമാണ് സമരം. ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.