ആറാംമൈൽ-ഓട്ടച്ചിമാക്കൂൽ റോഡിൽ യാത്രാദുരിതം

കൂത്തുപറമ്പ്: കോട്ടയം, കതിരൂർ, പാട്യം പഞ്ചായത്തുകെള ബന്ധിപ്പിക്കുന്ന ആറാംമൈൽ-ഓട്ടച്ചിമാക്കൂൽ റോഡിൽ വാഹനയാത് ര ദുഷ്കരം. ആറാംമൈൽ ടൗണിന് സമീപം വൻകുഴികൾ രൂപപ്പെട്ടതോടെയാണ് ഓട്ടച്ചിമാക്കൂൽ റോഡിൽ വാഹനയാത്ര ദുരിതമായത്. കോങ്ങാറ്റ വരെയുള്ള ഭാഗത്തെ റോഡാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തവിധം പൊട്ടിപ്പൊളിഞ്ഞത്. കൂത്തുപറമ്പ്-തലശ്ശേരി അന്തർ സംസ്ഥാനപാതയെ, പാനൂർ-കൂത്തുപറമ്പ് പാതയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ദുർഘടാവസ്ഥ. കാലവർഷം ആരംഭിച്ചതോടെ ഓട്ടച്ചിമാക്കൂൽ റോഡിൽ വെള്ളം കെട്ടിനിന്ന് വൻകുഴികൾ രൂപപ്പെടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം റോഡിൻെറ ഇരുഭാഗങ്ങളിലും ഡ്രെയിനേജില്ലാത്തതും തകർച്ചക്ക് ആക്കംകൂട്ടി. അപകടഭീതിയിലാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. സമീപകാലത്തായി നടന്ന അപകടങ്ങളിൽ ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാട്യം, കതിരൂർ, കോട്ടയം, പഞ്ചായത്തുകൾ അതിര് പങ്കിടുന്നതാണ് ആറാംമൈൽ-ഓട്ടച്ചിമാക്കൂൽ റോഡ്. അതിനാൽ പൊതുമരാമത്ത് വകുപ്പാണ് റോഡിൻെറ പരിപാലനചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ, വകുപ്പിൻെറ അനാസ്ഥയിൽ ഒരു പ്രദേശത്തുകാരുടെ സഞ്ചാരസ്വാതന്ത്ര്യംതന്നെ ഇല്ലാതാവുകയാണ്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ആറാംമൈൽ- ഓട്ടച്ചിമാക്കൂൽ റോഡ് റീടാറിങ് ചെയ്യാൻ നടപടികളില്ലാത്തത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.