ശ്രീകണ്ഠപുരം: മലയോരഹൈവേയിൽ ഏരുവേശ്ശി പൂപ്പറമ്പിൽ വാഹനാപകടം. ബൈക്കിലിടിച്ച വണ്ടി നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ മാന്തോട്ടത്തിൽ ജോയി, കാൽനടയാത്രികനായ ഇ. രാജു എന്നിവരെ പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പയ്യാവൂരിൽ കാൽനടയാത്രികനെ ഇടിച്ച കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി ശ്രീകണ്ഠപുരം: പയ്യാവൂർ ടൗണിൽ കാൽനടയാത്രികനെ ഇടിച്ച കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി. ചന്ദനക്കാംപാറയിലെ നടക്കുഴി അബ്രഹാമിനെ (72) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യാവൂർ ബൈപാസ് റോഡിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറിയാണ് കാർ നിന്നത്. --------വൻദുരന്തം ഒഴിവായി-------------------.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.