ശ്രീകണ്ഠപുരം: ചുഴലി കൊളത്തൂർ, മാവിലംപാറ പ്രദേശങ്ങളിലെ മിച്ചഭൂമികളും ദേവസ്വം ഭൂമിയും കൈയേറി അനധികൃത ചെങ്കൽഖന നം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. ചുഴലി കൊളത്തൂർ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത പണകൾ നിലവിലുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഈഭാഗത്ത് റവന്യൂ, ജിയോളജി വകുപ്പിൻെറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. ബന്ധപ്പെട്ട രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന പണകൾക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, വ്യാപക പരാതി ഉയർന്നതിൻെറ അടിസ്ഥാനത്തിൽ തങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സർക്കാർ മിച്ചഭൂമിയിലും മലബാർ ദേവസ്വത്തിൻെറ കീഴിലുള്ള പടപ്പേങ്ങാട്, കാഞ്ഞിരങ്ങാട് ദേവസ്വഭൂമിയിലും വ്യാപക ഖനനമാണ് നടക്കുന്നത്. കൈയേറ്റത്തിനെതിരെ നിരവധി നിവേദനങ്ങൾ പലർക്കും നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അനധികൃത ചെങ്കൽഖനനത്തിനെതിരെ കലക്ടർക്ക് മാവിലംപാറ ഊരുമൂപ്പൻ ചോനോടൻ കുഞ്ഞിക്കണ്ണൻ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.