പയ്യന്നൂർ: കൊലപാതക രാഷ്ട്രീയം മാത്രം കൈമുതലാക്കിയ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി സർവനാശത്തിലേക്ക് നീങ്ങ ുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കെ.എസ്.യു നേതാവായിരുന്ന കെ.പി. സജിത് ലാലിൻെറ രക്തസാക്ഷിത്വ ദിനാചരണത്തിൻെറ ഭാഗമായി മൂരിക്കൊവ്വൽ സജിത് ലാൽ സ്മാരക സ്മൃതി മണ്ഡപത്തിന് സമീപം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടി വിഭാഗീയതയുടെ ചുഴിയിൽപെട്ട് തകരുകയാണ്. പിണറായി വിജയനും കോടിയേരിയും ഒരുഭാഗത്തും പി.ജയരാജൻ മറുഭാഗത്തുനിന്നും തമ്മിലടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീർണതയുടെ ചളിക്കുണ്ടിൽ വീണ കോടിയേരിക്ക് ധാർമികത എന്നുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ തയാറാകണമെന്നും പാച്ചേനി പറഞ്ഞു. മണ്ഡലം പ്രസിഡൻറ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം. നാരായണൻകുട്ടി, മാർട്ടിൻ ജോർജ്, വി.എൻ. എരിപുരം, എം.പി. ഉണ്ണികൃഷ്ണൻ, എം.കെ. രാജൻ, വി.പി. അബ്ദുൽ റഷീദ്, ജോഷി കണ്ടത്തിൽ, മുഹമ്മദ് ഷമ്മാസ്, കെ. ബ്രിജേഷ് കുമാർ, അജിത്ത് ലാൽ, പ്രശാന്ത് കോറോം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.