ഐ.എൻ.ടി.യു.സി പ്രവർത്തകന് മർദനം

തളിപ്പറമ്പ്: ഫാം ജീവനക്കാരനായ ഐ.എൻ.ടി.യു.സി പ്രവർത്തകന് മർദനമേറ്റു. പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിലെ ജീവ നക്കാരൻ പൂമംഗലം മൂലോത്തുംകുന്നിലെ എം. അജേഷിനാണ് മർദനമേറ്റത്. സംഭവത്തിന് പിറകിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. വ്യാഴാഴ്ച രാവിലെ 7.45ഓടെ ഫാമിൽ ജോലിക്കെത്തിയ അജേഷിനെ സി.പി.എമ്മുകാരായ ആറംഗസംഘം ഇരുമ്പുവടിയും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഐ.എൻ.ടി.യു.സി ഫാം എംപ്ലോയീസ് യൂനിയൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമാണ് മർദനത്തിനിരയായ അജേഷ്. പരിക്കേറ്റ അജേഷിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.