മരം മാറ്റാൻ വനംവകുപ്പ്​ കനിഞ്ഞില്ല; കലക്​ടറേറ്റിൽ കർഷക​െൻറ ആത്മഹത്യാശ്രമം

മരം മാറ്റാൻ വനംവകുപ്പ് കനിഞ്ഞില്ല; കലക്ടറേറ്റിൽ കർഷകൻെറ ആത്മഹത്യാശ്രമം കോഴിക്കോട്: വീടിന് മുന്നിൽ അപകടാവസ ്ഥയിലായതിനെ തുടർന്ന് മുറിച്ച തേക്ക് മാറ്റാൻ വനംവകുപ്പ് അനുമതി നൽകാതെ വട്ടം ചുറ്റിക്കുന്നുവെന്ന പരാതിയുമായി കലക്ടറേറ്റിൽ കർഷകൻെറ ആത്മഹത്യാശ്രമം. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കൊമ്മറ്റത്ത് സണ്ണി എന്ന ജോസഫാണ് (56) കലക്ടറേറ്റ് കെട്ടിടത്തിൻെറ അഞ്ചാം നിലയിൽ ഡി.എഫ്.ഒ ഒാഫിസിൻെറ ഫാനിൽ കയറുപയോഗിച്ച് തൂങ്ങാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. ജില്ല കലക്ടർ സാംബശിവ റാവുവെത്തി അടുത്ത ബുധനാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിലാണ് കർഷകൻ തിരിച്ച് പോയത്. 1997ൽ പെരുവണ്ണാമുഴി ഡാം നിർമാണത്തിന് സ്ഥലം വിട്ടുകൊടുത്ത 42 കുടുംബങ്ങളിൽപെട്ടയാളാണ് സണ്ണി. പകരം സർക്കാർ നൽകിയ 200ലേറെ ഏക്കർ സ്ഥലത്താണ് കുടുംബങ്ങളുടെ താമസം. എട്ടുമാസം മുമ്പ് സണ്ണിയുടെ വീടിനു മുന്നിലെ തേക്ക് മുറിച്ചിരുന്നു. ഇത് മാറ്റാനുള്ള അനുമതിതേടിയപ്പോൾ പെരുവണ്ണാമൂഴി റേഞ്ചിൽ നിന്ന് പലകാരണങ്ങളാൽ നിഷേധിച്ചതായാണ് പരാതി. ഇതിനെതിരെ ഡി.എഫ്.ഒക്കും ജില്ല കലക്ടർക്കും പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ചർച്ചനടന്നു. വനഭൂമിയെന്ന് കാണിക്കുന്ന രേഖകൾ രണ്ട് ദിവസത്തിനകം ഹാജരാക്കാൻ ഡി.എഫ്.ഒക്ക് കലക്ടർ നിർദേശം നൽകി. വ്യാഴാഴ്ച 12.30ന് ചർച്ച നിശ്ചയിച്ചു. സണ്ണിയും സംയുക്ത കർഷക സംഘടന നേതാക്കളും ഇന്നലെ എത്തി രണ്ടുമണി വരെ കാത്തിരുന്നിട്ടും ഡി.എഫ്.ഒ രേഖയുമായി എത്തിയില്ല. തുടർന്ന് 2.30ഓടെ കയറുമായെത്തി ഫാനിൽ തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. സണ്ണിക്ക് സ്ഥലം അദ്ദേഹത്തിേൻറതെന്ന് കാണിക്കുന്ന രേഖകൾ ഇല്ലെന്നാണ് വനംവകുപ്പ് നിലപാട്. സർക്കാർ സ്ഥലം വിട്ടുകൊടുത്തതിനുള്ള ഉത്തരവിൻെറ പകർപ്പ് സണ്ണിയുടെ കൈവശമുണ്ട്. സംയുക്ത കർഷക സംഘടന ചെയർമാൻ ജിതേഷ് മുതുകാട്, ജോയി കണ്ണഞ്ചിറ, രാജൻ വർക്കി, ജോർജ് കുമ്പളത്തി, ജിജോ വട്ടോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിവിൽ സ്േറ്റഷനിൽ ചർച്ചക്കെത്തിയത്. ct 50 കലക്ടറേറ്റിലെ ഓഫിസിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.