മോർച്ചറിക്ക്​ മുന്നിലെ 'സ്വർഗം'

പയ്യന്നൂർ: ഇവിടെ മോർച്ചറിയും ഹോസ്റ്റലും തമ്മിലുള്ള അകലം ഏതാനും വാരകൾ മാത്രം. അതിനാൽ ഹോസ്റ്റലിന് വിദ്യാർഥികൾ സ ്വർഗമെന്ന് പേരിട്ടു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് ഒരുവിഭാഗം വിദ്യാർഥികൾ സങ്കൽപംകൊണ്ട് സ്വർഗം തീർത്ത് കഴിയുന്നത്. മോർച്ചറിക്ക് തൊട്ടുനിൽക്കുന്ന ഹോസ്റ്റലിൽ താമസിക്കുമ്പോൾ ഭയമകറ്റാൻ വിദ്യാർഥികൾ കണ്ടെത്തിയ വഴിയാണത്രെ സ്വർഗം എന്നപേര്. മറ്റു വഴിയില്ലാത്തതിനാൽ താമസിക്കാതിരിക്കാനാവില്ല. പ്ലസ് ടു കഴിഞ്ഞുവരുന്ന പാരാമെഡിക്കൽ വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. ഹോസ്റ്റലിൻെറ ജനലോ വാതിലോ തുറന്നാൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമായിരിക്കും കാഴ്ച. ഈ കാഴ്ചയാണ് ഹോസ്റ്റലിന് പേരിടാൻ അവരെ നിർബന്ധിതരാക്കിയത്. ഏക്കറുകണക്കിന് സ്ഥലമുണ്ടായിട്ടാണ് മോർച്ചറിക്ക് തൊട്ടുമുന്നിൽ ഹോസ്റ്റൽ സ്ഥാപിച്ച് വിദ്യാർഥികളെ താമസിപ്പിക്കുന്നത്. ആദ്യം പെൺകുട്ടികളെ പാർപ്പിക്കാനാണത്രെ തീരുമാനിച്ചത്. പിന്നീടത് മാറ്റി മെൻസ് ഹോസ്റ്റലാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.