റോഡി​െൻറ സംരക്ഷണഭിത്തി തകര്‍ന്നു

റോഡിൻെറ സംരക്ഷണഭിത്തി തകര്‍ന്നു ചെറുപുഴ: താബോര്‍-ഉദയഗിരി-കാര്‍ത്തികപുരം റോഡിൻെറ സംരക്ഷണഭിത്തി തകര്‍ന്നു. കഴിഞ്ഞദിവസം വൈകീട്ടാണ് റോഡിൻെറ സംരക്ഷണഭിത്തി തകര്‍ന്ന് പഞ്ചായത്ത് റോഡിലേക്ക് വീണത്. മൂന്നുമാസം മുമ്പാണ് റോഡ് നവീകരണത്തിൻെറ ഭാഗമായി 20 അടിയോളം ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിർമിച്ചത്. അപകടം നടക്കുന്ന സമയത്ത് ആളുകള്‍ യാത്ര ചെയ്യാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. നിര്‍മാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംരക്ഷണഭിത്തി തകര്‍ന്നതിൻെറ താഴെ ഭാഗത്ത് ഒട്ടേറെ വീടുകളുണ്ട്. അവശേഷിക്കുന്ന ഭാഗം തകര്‍ന്നുവീഴുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ റോഡിൻെറ നിര്‍മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.