ജീപ്പ് മറിഞ്ഞ്​ വിദ്യാർഥിനികൾക്ക്​ പരിക്ക്​

പാനൂർ: കോളജ് വിദ്യാർഥിനികളുമായി പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമറിഞ്ഞു. യാത്രക് കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി. കല്ലിക്കണ്ടി എൻ.എ.എം കോളജിലെ വിദ്യാർഥിനികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കോളജിന് സമീപത്താണ് അപകടം. ഡ്രൈവർ സഞ്ജീവനെയും (45) ഒമ്പതു വിദ്യാർഥിനികളെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരിക്കുകളും സാരമുള്ളതല്ല. കോളജിലേക്കുള്ള കയറ്റംകയറുന്നതിനിടയിൽ നിയന്ത്രണംവിട്ട് ജീപ്പ് മറിയുകയായിരുന്നു. മൂന്നു വർഷം മുമ്പ് സമാനമായ രീതിയിൽ ജീപ്പപകടം ഉണ്ടായപ്പോൾ മാനേജ്മ​െൻറ് കോളജ് ബസ് സർവിസ് ഒരുക്കിയിരുന്നെങ്കിലും വിദ്യാർഥികൾ ഉപയോഗിക്കുന്നില്ലെന്ന് പരാതിയുണ്ട്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ബോധവാന്മാരാകണമെന്നാണ് മാനേജ്മ​െൻറ് ആവശ്യപ്പെടുന്നത്. അതേസമയം, വിദ്യാർഥികൾ കല്ലിക്കണ്ടിയിൽ എത്തുന്ന സമയത്ത് ബസ് സർവിസ് ഉണ്ടാവാറില്ലെന്നും അതാണ് സമാന്തര സർവിസ് ഉപയോഗിക്കേണ്ടിവരുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.