സ്​ത്രീകളുടെ മൃതദേഹങ്ങൾ വനിതാപൊലീസ്​ ഇൻക്വസ്​റ്റ്​ ചെയ്യണം മനുഷ്യാവകാശ കമീഷൻ

സ്ത്രീകളുടെ മൃതദേഹങ്ങൾ വനിതാപൊലീസ് ഇൻക്വസ്റ്റ് ചെയ്യണം മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: സ്ത്രീകൾ ആത്മഹത്യ ചെയ്യുമ്പോൾ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റും മഹസറും തയാറാക്കുന്നതിന് വനിതാപൊലീസിനെതന്നെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. സ്ത്രീകളുടെ മൃതദേഹങ്ങൾ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്ന തരത്തിലുള്ള പരാതികൾ ഉയരാൻ ഇടയാക്കരുതെന്നും ഇതുസംബന്ധിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മൃതദേഹങ്ങൾക്ക് അകമ്പടി പോകുന്നതിനും അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കാറെന്ന് സംസ്ഥാന പൊലീസ് മേധാവി കമീഷനെ അറിയിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രമാണ് പുരുഷന്മാരെ ഇത്തരം ജോലികൾക്ക് നിയോഗിക്കാറ്. ഇതിന് വിരുദ്ധമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണെങ്കിൽ നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം നൽകിയ പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.