ചക്കരക്കല്ല്: തോട്ടട നുസ്രത്തുൽ മദ്റസയിലെ അധ്യാപകനും കോയ്യോട് ഐ.സി.എസ് കോർണറിൽ താമസക്കാരനുമായ മുസവിറിനെ (20) വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചതായി പരാതി. തടയാൻ ശ്രമിച്ച മാതാവ് അസ്മയെ (44) അപമാനിക്കാൻ ശ്രമിക്കുകയും മർദിച്ച് പരിക്കേൽപിക്കുകയും ചെയ്തു. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ ഷെറിൻ, പ്രശോഭ്, ജിജിൻ രാജ്, ശരത്ത്, റിജിൽ, ശ്രീരാഗ് എന്നിവർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. പരിക്കേറ്റ രണ്ടുപേരെയും തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡ് നശിപ്പിക്കുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകർക്കുകയുംചെയ്തിരുന്നു. തുടർന്ന് ചക്കരക്കല്ല് പൊലീസിൽ യു.ഡി.എഫ് നേതാക്കൾ രണ്ടു പരാതികൾ നൽകി. എന്നാൽ, പ്രതികളെ അറസ്റ്റ്ചെയ്തിരുന്നില്ല. ഇതിനെതിരെ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതാണ് മുസവിറിനെതിരെയുള്ള ആക്രമണത്തിന് കാരണമെന്ന് പറയുന്നു. എസ്.കെ.എസ്.എസ്.എഫ് ശാഖ സെക്രട്ടറി കൂടിയാണ് മുസവിർ. ആക്രമണത്തിൽ പ്രതിഷേധിച്ച് ചെമ്പിലോട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടന്നു. അബ്ദുൽ കരീം ചേലേരി, സി. രഘുനാഥ്, എൻ.പി. താഹിർ, എം.കെ. മോഹനൻ, അഡ്വ. ഇ.ആർ. വിനോദ്, കെ.സി. മുഹമ്മദ് ഫൈസൽ, എൻ.കെ. റഫീഖ്, റിയാസ് മാസ്റ്റർ, ബഷീർ മാസ്റ്റർ, മനോഹരൻ ചാല, ഷക്കീർ മൗവ്വഞ്ചേരി, ഫത്താഹ്, കെ. സുധാകരൻ, എം.എം. സഹദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.