വിശ്രമമില്ലാതെ പി. ജയരാജൻെറ പര്യടനം തലശ്ശേരി: വിഷുത്തലേന്നും വിശ്രമമില്ലാതെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻെറ പ ര്യടനം. കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലാണ് ജയരാജൻ ഞായറാഴ്ച പര്യടനത്തിനിറങ്ങിയത്. സ്ഥാപനങ്ങൾ കയറിയിറങ്ങിയും വ്യക്തികളെ കണ്ടും വോട്ടഭ്യർഥനക്കിറങ്ങിയ അദ്ദേഹം കുടുംബസദസ്സുകളിലും പെങ്കടുത്തു. ചമതക്കാട്, കാര്യാട്ടുപുറം എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങളിലും വിവിധ കുടുംബയോഗങ്ങളിലുമാണ് ജയരാജൻ പങ്കെടുത്തത്. ചമതക്കാട് സ്വീകരണ ചടങ്ങില്‍ കെ.സി. മുകുന്ദന്‍ അധ്യക്ഷതവഹിച്ചു. എ.പി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ചെറുവാഞ്ചേരി കുയ്യേരി പി.കെ. മഹമൂദിൻെറ വീട്ടിലെ കുടുംബസദസ്സില്‍ കെ. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വി.പി. മോഹനന്‍, രാജു പാറായി എന്നിവര്‍ സംസാരിച്ചു. കാര്യാട്ടുപുറത്ത് സ്വീകരണ ചടങ്ങില്‍ ടി. വാസു അധ്യക്ഷതവഹിച്ചു. സി.കെ. പ്രജീഷ് ബാബു സ്വാഗതം പറഞ്ഞു. നരവൂരിലെ കുടുംബയോഗത്തില്‍ ടി. ലതേഷ് അധ്യക്ഷതവഹിച്ചു. കുന്നപ്പാടി പ്രേമരാജന്‍ സ്വാഗതം പറഞ്ഞു. പിലാക്കണ്ടി തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കാത്താണ്ടി റസാഖ് അധ്യക്ഷതവഹിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ സംസാരിച്ചു. പി.പി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. കൊടുവള്ളി മണക്കദ്വീപിലെ കുടുംബയോഗത്തില്‍ ടി. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. പി. ശശി സംസാരിച്ചു. അഷ്റഫ് ലാല സ്വാഗതം പറഞ്ഞു. ജില്ല കോടതിക്കടുത്ത തയ്യിലക്കണ്ടി തറവാട്ടിൽ ചേര്‍ന്ന യോഗത്തില്‍ ആമിന മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു. പ്രമോദ് സ്വാഗതം പറഞ്ഞു. കണ്ടിക്കല്‍ കുടുംബ യോഗത്തില്‍ സുരാജ് ചിറക്കര അധ്യക്ഷതവഹിച്ചു. നൗഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.