കണ്ണൂര്‍: കേരള കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ വകുപ്പ്, ജില്ല വ്യവസായകേന്ദ്രം, കൈത്തറി വികസനസമിതി എന്നിവ സംയുക്തമായി കണ്ണൂരിൽ കൈത്തറിവസ്ത്ര പ്രദര്‍ശന വിപണനമേള നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 മുതല്‍ ഏപ്രില്‍ 14വരെ െപാലീസ് മൈതാനിയിലാണ് മേള. 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. 1000 രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന സമ്മാന കൂപ്പണ്‍ നറുക്കെടുത്ത് 1000 രൂപയുടെ തുണിത്തരങ്ങള്‍ ദിവസേന നാലു പേര്‍ക്ക് സമ്മാനിക്കും. ബംബര്‍ സമ്മാനമായി എല്‍.ഇ.ഡി ടി.വി നല്‍കും. കഴിഞ്ഞ വര്‍ഷം വിഷു എക്‌സിബിഷന് നാല് കോടിയുടെ വിൽപനയാണ് നടത്തിയത്. ഇത്തവണ വിഷുവിന് ആറ് കോടിയുടെ വിൽപനയാണ് ലക്ഷ്യമിടുന്നത്. 49 സ്റ്റാളുകളിലായി ജില്ലയിലെ പ്രമുഖ സംഘങ്ങളും തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള സംഘങ്ങളും കൂടാതെ ഹാൻഡക്‌സ്, ഹാന്‍വീവ്, കയര്‍, മറ്റു പരമ്പരാഗത വ്യവസായങ്ങളും മേളയില്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.എം. അനില്‍കുമാര്‍, സാഹില്‍ മുഹമ്മദ്, ജി. വിനോദ്, എം. സുനില്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.