ഫുട്​ബാൾ കോച്ചിങ് ക്യാമ്പ്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റോവേഴ്സും പ്രവാസി കൂട്ടായ്മയും ചേർന്ന് സൗജന്യ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സംഘട ിപ്പിക്കുന്നു. റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ എം.വി. നികേഷ് കുമാർ ഞായറാഴ്ച ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാപ്പിനിശ്ശേരി റോവേഴ്സ് ക്ലബ് 1993 മുതൽ നടത്തിയ പരിശീലന ക്യാമ്പിലൂടെ ദേശീയതലത്തിൽ വരെ നിരവധി ഫുട്ബാൾ താരങ്ങളെ വളർത്തിയെടുത്തതായി സംഘാടകർ പറഞ്ഞു. 40 പേരാണ് ക്യാമ്പിൽ പങ്കെടുക്കുക. പഠിതാക്കൾക്കുള്ള ജേഴ്സിയും കിറ്റും എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് ഡയറക്ടർ ഇ. കുഞ്ഞിരാമൻ വിതരണം െചയ്യും. മുൻ കേരള പൊലീസ് ചീഫ് കോച്ചും റിട്ട. ഡിവൈ.എസ്.പിയുമായ എം.എഫ്. സേവ്യർ, മുൻ സന്തോഷ് ട്രോഫി ഡൽഹി താരം സാംസൺ വിശ്വനാഥ്, അന്തർദേശീയ ഫുട്ബാൾ താരവും ആഫ്രിക്കയിലെ ഐവറി കോസ്റ്റ് കോച്ചുമായ പീറ്റർ ഉറിയ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ആദരം ഏറ്റുവാങ്ങും. സെക്രട്ടറി അനിൽകുമാർ കോക്കാടൻ, പ്രസിഡൻറ് പുത്തലത്ത് സുനിൽകുമാർ, പി.ടി.പി. സുനീർ, പാറയിൽ മോഹനൻ, എ. ഷൈജു തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.