പി. ജയരാജന് കെട്ടിവെക്കാനുള്ള തുക എക്കണ്ടി കുടുംബം വക

തലശ്ശേരി: വടകര ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന് കെട്ടിവെക്കാനുള്ള തുക മാടപ്പീടിക എക്കണ്ടി തറവാട് വക. മാടപ്പീടികയിലെ സ്വീകരണയോഗത്തില്‍ എക്കണ്ടി ആയിഷയാണ് തുക സ്ഥാനാര്‍ഥിയെ ഏല്‍പിച്ചത്. സാന്ത്വനപരിചരണ രംഗത്ത് ജയരാജൻ നടത്തുന്ന സേവനങ്ങൾ മാനിച്ചാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നല്‍കുന്നതെന്ന് എക്കണ്ടി കുടുംബാംഗങ്ങൾ അറിയിച്ചു. ഇ.എം.എസ് സർക്കാറിനെ താഴെയിറക്കാൻ വിമോചനസമരത്തില്‍ പങ്കെടുത്ത കുടുംബമാണിത്. തലശ്ശേരി കലാപമാണ് കുടുംബത്തെ ഇടതുപക്ഷത്തോട് അടുപ്പിച്ചത്. കലാപകാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ എം.എല്‍.എ രാജു മാസ്റ്ററും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ നടത്തിയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായാണ് എക്കണ്ടി കുടുംബം ഇടതുപക്ഷപ്രസ്ഥാനത്തില്‍ അണിചേര്‍ന്നത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ എക്കണ്ടി തറവാട്ടംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.