എ.ടി.എം കവർച്ച:​ പ്രതി പിടിയിൽ

കല്യാശ്ശേരി: എ.ടി.എം കവർച്ച കേസിലെ പ്രതി രണ്ടു വർഷത്തിന്ശേഷം പിടിയിൽ. 2017ൽ മാങ്ങാട് ഇന്ത്യ വൺ എ.ടി.എം തകർത്ത് പണം ത ട്ടിയ കേസിലെ പ്രതി മുഹമ്മദ് സുൽഫിക്കറിനെയാണ് (26) കണ്ണപുരം പൊലീസ് കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശിയും ഇപ്പോൾ ഡൽഹിയിൽ താമസക്കാരനുമായ പ്രതിയെ സമാനമായ കേസിൽ കോയമ്പത്തൂർ പീലിമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിലെ പ്രതിയുടെ വിരലടയാളവും മാങ്ങാട് കേസിലെ പ്രതിയുടെ വിരലളയാടവും ഒന്നുതന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുൽഫിക്കർ വലയിലായത്. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മാങ്ങാട് തെളിവെടുപ്പിനു കൊണ്ടുവന്നിരുന്നു. പുലർച്ച കാറിൽവന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം തകർത്തതെന്ന് പ്രതി പൊലീസിന് മൊഴിനൽകി. എസ്.ഐ എ.വി. ബാലകൃഷ്ണൻ, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ സി. വിനയൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കണ്ണൂർ ജെ.എഫ്.എം.സി.എം കോടതി റിമാൻഡ് ചെയ്‌തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കണ്ണപുരം പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.