തലശ്ശേരി: സൈദാർപള്ളി അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ അധ്യയനവർഷ സമാപനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മികച്ച പഠനനിലവാരം പുലർത്തിയ വിദ്യാർഥികൾക്കുള്ള പുരസ്കാരവും രണ്ടു വർഷത്തെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള അൽ ബിർറ് ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റുകളും സമസ്ത കേരള മദ്റസ മാനേജ്മൻെറ് അസോസിയേഷൻ തലശ്ശേരി മേഖല പ്രസിഡൻറ് എ.പി. അഹമദ് വിതരണം ചെയ്തു. കെ.പി. നിസാർ സ്വാഗതം പറഞ്ഞു. റൗഷത്, ആശ്നി, ഹഫ്സീന, ഫെബിന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.