ഉത്സവപ്പറമ്പിലെ ഐസ് വിൽപനക്കാര‍െൻറ റോൾ മാത്രമാണ് സി.പി.എമ്മിന് -വി.കെ. സജീവൻ

ഉത്സവപ്പറമ്പിലെ ഐസ് വിൽപനക്കാര‍ൻെറ റോൾ മാത്രമാണ് സി.പി.എമ്മിന് -വി.കെ. സജീവൻ തലേശ്ശരി: ഉത്സവപ്പറമ്പിൽ ഐസ് വിൽക്കുന്നയാളുടെ റോൾ മാത്രമാണ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളതെന്ന് വടകര ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവൻ. സി.പി.എം കോൺഗ്രസുമായി ധാരണയിലെത്തിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ദേശീയപാർട്ടി എന്നുള്ള അംഗീകാരം നിലനിർത്താനാണിതെന്നും വി.കെ. സജീവൻ പറഞ്ഞു. തലശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹിയിൽ സി.പി.എമ്മും കോൺഗ്രസും ഒരേ സ്ഥാനാർഥിക്കുവേണ്ടിയാണ് വോട്ടുപിടിക്കുന്നത്. കേരളത്തിൽ ഇവർ നിഴൽയുദ്ധം നിർത്തി ഏതെങ്കിലും സ്ഥാനാർഥിയെ നിർത്തി വോട്ടുപിടിക്കണം. മോദിക്ക് അനുകൂലമായി ചിന്തിക്കുന്നവരും മോദിവിരുദ്ധരും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനമത്സരമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.