കണ്ണൂരിൽ 28 കേസുകൾ; എഴുപതോളം പേർ കസ്​റ്റഡിയിൽ

ഇരുപത്തഞ്ചോളം പേർ റിമാൻഡിൽ കണ്ണൂർ: ശബരിമല കർമസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധെപ്പട്ട് ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു. എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സബ് ഡിവിഷനിൽ മാത്രം പത്തോളം കേസുകളാണ് ഹർത്താൽദിനത്തിൽ രജിസ്റ്റർ ചെയ്തത്. 10 കേസുകളിലായി 24 പേരെ കോടതി റിമാൻഡ് ചെയ്തു. 28 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തളിപ്പറമ്പ് സബ്ഡിവിഷനിൽ ഒരാളെ റിമാൻഡ് ചെയ്തു. രണ്ടു പേരെ കരുതൽതടങ്കലിൽ വെച്ചിട്ടുണ്ട്. തലശ്ശേരി സബ്ഡിവിഷനിൽ --------------കേസുകളിലായി 12 പേരെ കരുതൽതടങ്കലിലെടുത്തു. രജിസ്റ്റർ ചെയ്ത ഒമ്പതു കേസുകളിലായി മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരിട്ടി സബ് ഡിവിഷന് കീഴിൽ നാലുപേരെ മുൻകരുതൽ നടപടിയെന്നോണം കസ്റ്റഡിയിലെടുത്തതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.