ജി.എസ്​.ടി. റി​േട്ടൺ: പിഴ ഒഴിവാക്കി

ജി.എസ്.ടി. റിേട്ടൺ: പിഴ ഒഴിവാക്കി *ഒഴിവാക്കിയത് 2017 ജൂലൈ മുതൽ സെപ്റ്റംബർ 2018വരെ കാലയളവിലെ റിേട്ടണിന് ന്യൂഡൽഹി: 2018 ജൂലൈ മുതൽ സെപ്റ്റംബർ വരെ കാലയളവിലെ ജി.എസ്.ടി സമ്മറിയും സെയിൽസ് റിേട്ടണും സമർപ്പിക്കാൻ വൈകിയതിന് വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പിഴ ഒഴിവാക്കി. എന്നാൽ, ഇവർ ഇൗ കാലയളവിലെ റിേട്ടൺ 2019 മാർച്ച് 31നകം സമർപ്പിക്കണെമന്നും കേന്ദ്ര പരോക്ഷ നികുതി ആൻഡ് കസ്റ്റംസ് ബോർഡ് (സി.ബി.െഎ.സി) അറിയിച്ചു. ജി.എസ്.ടി.ആർ 3ബി, ജി.എസ്.ടി.ആർ1, ജി.എസ്.ടി.ആർ4 എന്നിവ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കുള്ള പിഴയാണ് ഒഴിവാക്കുക. കഴിഞ്ഞ ആഴ്ച ചേർന്ന ജി.എസ്.ടി കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വ്യാപാര സ്ഥാപനങ്ങൾ സമർപ്പിക്കുന്ന സമ്മറി സെയിൽസ് റിേട്ടൺ ആണ് ജി.എസ്.ടി.ആർ 3ബി. ഫൈനൽ സെയിൽസ് റിേട്ടൺ ആണ് ജി.എസ്.ടി.ആർ1. കോംപോസിഷൻ സ്കീം തിരഞ്ഞെടുത്തവരാണ് ജി.എസ്.ടി.ആർ4 സമർപ്പിക്കേണ്ടത്. സി.ജി.എസ്.ടിയിലും എസ്.ജി.എസ്.ടിയിലും റിേട്ടൺ ഫയൽ െവെകിയതിനുള്ള പിഴ ഒരു ദിവസത്തിന് 25 രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.