മാഹി: എഴുതിത്തെളിഞ്ഞ് നല്ല എഴുത്തുകാരനായി അറിയപ്പെടുകയെന്നത് എളുപ്പമല്ലെന്നും എഴുത്തുകാരനായി നിലനിൽക്കുകയെന്നത് അതിലേറെ വെല്ലുവിളി നിറഞ്ഞതാണെന്നും എം. മുകുന്ദൻ. എഴുത്തച്ഛൻ പുരസ്കാരം നേടിയ എം. മുകുന്ദന് മാഹിയിലെ എഴുത്തുകാരുടെ കൂട്ടായ്മ യൂ ന്യോം അമിക്കാൽ ദ മാഹെ നൽകിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് ഒരു ആത്മസമർപ്പണമാണ്. അത് എഴുത്തുകാരെൻറ ജീവിതം തന്നെയാണ്. എഴുത്തുകാരന് സമൂഹത്തോടുള്ള ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതായിരിക്കണം സാഹിത്യമെന്നും മുകുന്ദൻ പറഞ്ഞു. കഥാകൃത്ത് എം. രാഘവൻ അധ്യക്ഷത വഹിച്ചു. േജ്യഷ്ഠസഹോദരൻ കൂടിയായ എം. രാഘവൻ എം. മുകുന്ദനെ ആദരിച്ചു. ഉത്തമരാജ് മാഹി, വിമൽ മാഹി, ചാലക്കര പുരുഷു, പി. കൃഷ്ണപ്രസാദ്, വിനയൻ പുത്തലം, രാജേഷ് പനങ്ങാട്ടിൽ, ബീന പുരുഷു, കെ.പി. അദീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.